|
|
ശക്തമായ സുരക്ഷ ഉറപ്പാക്കാനും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനും നിങ്ങൾക്കായി Google കൂടുതൽ പ്രയോജനപ്രദവും കാര്യക്ഷമവുമാക്കാനും ഞങ്ങൾ എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നു. സുരക്ഷയ്‌ക്കായി ഞങ്ങൾ പ്രതിവർഷം ലക്ഷോപലക്ഷം ഡോളർ ചെലവഴിക്കുന്നു, ഒപ്പം നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ഡാറ്റ സുരക്ഷയിൽ ലോകപ്രശസ്‌തരായ വിദഗ്ദരെ നിയമിക്കുകയും ചെയ്യുന്നു. Google ഡാഷ്‌ബോർഡ്, 2-ഘട്ട സ്ഥിരീകരണം, പരസ്യ ക്രമീകരണങ്ങൾ എന്നിവ പോലുള്ള ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യത, സുരക്ഷാ ഉപകരണങ്ങളും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിനാൽ, നിങ്ങൾ Google-മായി പങ്കിടുന്ന വിവരങ്ങളുടെ നിയന്ത്രണം നിങ്ങൾക്ക് തന്നെ ലഭിക്കുന്നു.
|