|
|
ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ഞങ്ങളുടെ ഡാറ്റ സെന്ററുകളിലൊന്നിൽ പതിവ് അറ്റകുറ്റപ്പണി നടത്തുമ്പോൾ അസ്വാഭാവികമായ ചില തിരയൽ ട്രാഫിക്കുകൾ ഞങ്ങൾ കണ്ടെത്തി. ഈ പരിഷ്‌കരിച്ച ട്രാഫിക്ക് അയച്ചുകൊണ്ടിരുന്ന നിരവധി കമ്പനികളിലെ സുരക്ഷ എഞ്ചിനീയർമാരുമായി സഹകരിച്ചതിന് ശേഷം, ഈ സ്വഭാവം പ്രകടിപ്പിക്കുന്ന കമ്പ്യൂട്ടറുകളെ ഒരു സവിശേഷ വർഗത്തിലുള്ള ക്ഷുദ്രവെയറുകൾ ബാധിച്ചതായി ഞങ്ങൾ നിർണയിച്ചു. ഈ പ്രശ്‌നം ബാധിക്കപ്പെട്ട ഉപയോക്താക്കളോട് പറയുന്നതിനും ക്ഷുദ്രവെയർ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളിലേയ്‌ക്ക് അവരെ നയിക്കുന്നതിനും ഞങ്ങൾ ഒരു പ്രോഗ്രാം സ്ഥാപിച്ചു.
|