|
|
ഒരു ഉൽപ്പന്നം വാങ്ങാനോ സേവനം സ്വീകരിക്കാനോ ആവശ്യമായ വിവരങ്ങളേക്കാൾ കൂടുതൽ സ്വകാര്യ വിവരങ്ങൾ നൽകാൻ ഒരു സൈറ്റ് ആവശ്യപ്പെടുകയാണെങ്കിൽ (ഉദാ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സുരക്ഷ ചോദ്യത്തിനുള്ള ഉത്തരങ്ങൾ, പാസ്‌വേഡുകൾ പോലുള്ളവ) ഇത്തരം ആവശ്യങ്ങൾ ഫിഷിംഗ് ശ്രമത്തെ ഉദ്ദേശിച്ചുള്ളവയായിരിക്കാം. ലോഗോകൾ, ടെക്സ്റ്റ് എന്നിവയുൾപ്പെടെ ഔദ്യോഗിക സൈറ്റിനെത്തന്നെ ധ്വനിപ്പിക്കുന്ന തരത്തിലുള്ള ചില സൈറ്റുകളെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സ്വന്തമാക്കുന്നതിനായി വഞ്ചന നടത്തുന്നവർ സജ്ജമാക്കിയിരിക്കുന്നതാകാം. ഫിഷിംഗ് സൈറ്റുകൾ ഒഴിവാക്കാനും റിപ്പോർട്ടുചെയ്യാനുമുള്ള ചില നുറുങ്ങുകൾ ഇതാ.
|