|
മുഖം കണ്ടെത്തൽ സാങ്കേതികവിദ്യയ്‌ക്കും അതീതമായി, ചില സവിശേഷതകളിൽ Google, മുഖം തിരിച്ചറിയൽ എന്നതും ഉപയോഗിക്കുന്നു. ഒരു പുതിയ മുഖത്തെ അറിയാവുന്ന മുഖങ്ങളുമായി താരതമ്യം ചെയ്‌ത് ഒരു പൊരുത്തത്തിനോ സമാനതയ്‌ക്കോ ഉള്ള സാധ്യത മനസ്സിലാക്കാനായി മുഖം തിരിച്ചറിയലിന്, പേര് നിർദ്ദേശിക്കുന്നത് പോലെത്തന്നെ, ഒരു കമ്പ്യൂട്ടറിനെ സഹായിക്കാനാകും. ഉദാഹരണത്തിന്, എന്റെ മുഖം കണ്ടെത്തുക എന്ന സവിശേഷതയുടെ ഉപയോക്താക്കൾക്ക് അവർ അപ്‌ലോഡുചെയ്‌തതോ പങ്കിടാൻ താൽപ്പര്യപ്പെടുന്നതോ ആയ ഫോട്ടോ അല്ലെങ്കിൽ വീഡിയോയിൽ ആരെയൊക്കെ ടാഗുചെയ്യണമെന്നുള്ള നിർദ്ദേശങ്ങൾ കാണാൻ മുഖം തിരിച്ചറിയൽ എന്നത് സഹായിക്കുന്നു. Google+ സഹായ കേന്ദ്രത്തിലെ എന്റെ മുഖം കണ്ടെത്തുക എന്നതിനെക്കുറിച്ച് കൂടുതൽ വായിക്കുക.
|