|
|
ക്ഷുദ്രവെയറുകൾ ഹോസ്റ്റ് ചെയ്യുന്നതായി സംശയിക്കപ്പെടുന്ന വെബ്‌സൈറ്റിലേയ്‌ക്ക് നിങ്ങൾ പോകാൻ ശ്രമിച്ചാൽ മിക്ക ബ്രൗസറുകളും നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. നിങ്ങൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്ന സൈറ്റ് സുരക്ഷിതമല്ലായിരിക്കാം എന്ന മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിച്ചാൽ, URL ശ്രദ്ധിക്കുകയും നിങ്ങൾ സൈറ്റ് സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നോ ഇല്ലയോ എന്ന് ശ്രദ്ധയോടുകൂടി ചിന്തിക്കുകയും ചെയ്യുക. നിങ്ങൾ സൈറ്റ് മുമ്പ് സന്ദർശിച്ചിട്ടുണ്ടാകാമെങ്കിലും, നിങ്ങൾ അവസാനം സന്ദർശിച്ചതിന് ശേഷം കുറ്റവാളികൾ സൈറ്റ് അപഹരിച്ചിട്ടുണ്ടാകാം, അതിനാൽ സൈറ്റ് ഉടമകൾ അവരുടെ സൈറ്റ് പ്രശ്‌നരഹിതമാക്കുന്നത് വരെ അതിൽ പോകുന്നത് സുരക്ഷിതമായിരിക്കില്ല.
|