|
|
ഒരു ഉപകരണത്തിൽ അതിന്റെ നിർമ്മാതാവ് സംയോജിപ്പിച്ചിരിക്കുന്ന പ്രതീകങ്ങളുടെ ഒരു സ്ട്രിംഗാണ് തനത് ഉപകരണ ഐഡന്റിഫയർ (ചിലപ്പോൾ എല്ലായിടത്തും തനതായ ID അല്ലെങ്കിൽ UUID എന്ന് വിളിക്കാറുണ്ട്), അത് ആ ഉപകരണത്തെ തനതായി തിരിച്ചറിയാൻ ഉപയോഗിച്ചേക്കാം (ഉദാഹരണത്തിന്, ഒരു മൊബൈൽ ഫോണിന്റെ IMEI നമ്പർ). വ്യത്യസ്‌ത ഉപകരണ ഐഡന്റിഫയറുകൾ ഉപയോക്താക്കൾക്ക് പുനഃസജ്ജീകരിക്കാനാകുമെങ്കിൽ പോലും അവയുടെ സ്ഥിരതയുടെ കാര്യത്തിലും ആക്‌സസ്സുചെയ്യാൻ കഴിയുന്ന വിധത്തിലും വ്യത്യസ്‌തമായിരിക്കും. ഒരു പ്രത്യേക ഉപകരണത്തിന് നിരവധി വ്യത്യസ്ത തനത് ഉപകരണ ഐഡന്റിഫയറുകൾ ഉണ്ടാകാനിടയുണ്ട് സുരക്ഷയും വഞ്ചന കണ്ടെത്തലും, ഉപയോക്താവിന്റെ ഇമെയിൽ ഇൻബോക്‌സ് പോലുള്ള സേവനങ്ങൾ സമന്വയിപ്പിക്കൽ, ഉപയോക്തൃ മുൻഗണനകൾ ഓർമ്മിപ്പിക്കൽ, പ്രസക്തമായ പരസ്യം നൽകൽ എന്നിവയുൾപ്പെടെ വ്യത്യസ്‌ത ആവശ്യങ്ങൾക്കായി തനത് ഉപകരണ ഐഡന്റിഫയറുകൾ ഉപയോഗിക്കാനാകും.
|